ലഹരിയായി എന്നിൽ പടർന്നിരുന്നു
നേർത്ത വിതുമ്പലായി ചിലപ്പോൾ
തെന്നി അകലുന്ന മന്ദഹാസമായി
മായാതെ മങ്ങാതെ നിന്നിടുന്നു
എന്നും എന്റെ ഓർമകളിൽ.
ദൂരെയേതോ മേഘം പൊഴിച്ചിടുന്ന
അശ്രുകണങ്ങൾ ഒരു
മഴയായി എന്നിലേക്കടുക്കുമ്പോൾ
ആ സുഖസ്പർശത്തിൽ ഞാൻ
അലിഞ്ഞു ഇല്ലാതെയാകുന്നു.
വെറുതെ നനയുവാൻ
പൂമുഖത്ത് അലസമായി നിൻ
താളം ശ്രവിക്കാൻ
ഒന്ന് നോക്കി ഇരിക്കുവാൻ
ഞാനെന്ത് ആശിച്ചിടുന്നു ഇന്നും.
നിശയുടെ തൊട്ടിലും മഴയുടെ താരാട്ടും
പുതുമണ്ണിൻ നേർത്ത ഗന്ധവും
മരുപച്ചയായി ഉള്ളിൽ തുളുമ്പുന്നു
എന്റെ നഷ്ടങ്ങളുടെ പട്ടികയിൽ
നിറം മങ്ങിയ വർണങ്ങളായി
നിങ്ങൾ എന്നുമെന്നോടൊപ്പം.
No comments:
Post a Comment