വൃണപ്പെട്ട ചിന്തകൾ കലുഷിതമാം മൌനവും
വിങ്ങുന്നൊരെൻ അന്തരംഗവും
നഷ്ടപ്രണയത്തിൻ സ്മാരകങ്ങൾ.
പ്രണയത്തിൻ കുളിർമയും
നിൻ മിഴിയിലെ കൌതുകവും
എന്നോ എവിടെയോ
പോയി മറഞ്ഞിരുന്നു.
ശൂന്യമാം ഓർമ്മകൾ
മൂകമാം വാക്കുകൾ
വിജനമാം വഴിത്താരകൾ
ഇന്നെനിക്കു സ്വന്തം.
മുറിവേറ്റ ഹൃദയത്തിൽ നോവിൻ
തിരകൾ ആഞ്ഞടിക്കുന്നു
കാലത്തിൻ കൂത്തരങ്ങിലെ
കളിപ്പാവകൾ നാം.